ഹോർമുസ് കടലിടുക്കിലെ സംഘർഷവും ആഗോള എണ്ണവിലയിലുള്ള സ്വാധീനവും.
ഖത്തർ: ഖത്തറിന്റെ വടക്കൻ തീരത്തിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ടാങ്കർ കപ്പലിന് നേരെ ആക്രമണം. സംഭവത്തിൽ കപ്പൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസിയായ യുകെഎംടിഒ (UKMTO) സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ നിന്ന് ഏകദേശം 300 മൈൽ (500 കിലോമീറ്റർ) അകലെ വെച്ചാണ് കപ്പൽ നിരവധി പ്രൊജക്ടൈലുകളുടെ (മിസൈൽ/റോക്കറ്റ് രൂപത്തിലുള്ള ആയുധങ്ങൾ) ആക്രമണത്തിന് ഇരയായത്.
ഇറാൻ-യുഎസ് സംഘർഷം ശക്തമായി തുടരുന്നതിനിടയിൽ സമുദ്രപാതകളിലെ സുരക്ഷാ ഭീഷണി വീണ്ടും ആശങ്ക ഉയർത്തുന്നുണ്ട്ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ ആക്രമണം.
പണപ്പെരുപ്പവും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നതും ആഗോള വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎസും സഖ്യകക്ഷികളും മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ടെങ്കിലും കപ്പലുകൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.