സ്വതന്ത്ര എംപി ഹെലൻ ഹൈൻസിന് നേരെ ആക്രമണം: ഗുരുതരാവസ്ഥയിൽ; രാജ്യത്ത് കനത്ത നടുക്കം.
മെൽബൺ: ഓസ്ട്രേലിയൻ സ്വതന്ത്ര പാർലമെന്റ് അംഗം (എംപി) ഹെലൻ ഹൈൻസിന് (65) നേരെ വാഹനാക്രമണം. റീജിയണൽ വിക്ടോറിയയിലെ വാങ്കരട്ടയിലുള്ള അവരുടെ എംപി ഓഫീസിന് മുന്നിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹെലനെ എയർ ആംബുലൻസ് മാർഗ്ഗം മെൽബണിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് ടാറാവിംഗി സ്വദേശിയായ 43 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. എംപിയെ ഇടിച്ച വീടിനു പുറത്തിറങ്ങിയ ഇയാളെ നാട്ടുകാരാണ് തടഞ്ഞു വെച്ച് പോലീസിലേൽപ്പിച്ചത്. ഇയാളുടെ കാറിൽ നിന്ന് കത്തിയും കണ്ടെടുത്തു. സംഭവം ആസൂത്രിതമാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഓസ്ട്രേലിയൻ ഫെഡറൽ പോലീസും സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചു.
ഹെലൻ ഹൈൻസിന് നേരെയുണ്ടായ ആക്രമണം തികച്ചും ഞെട്ടിക്കുന്നതാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് പ്രതികരിച്ചു. ഹെലൻ കഠിനാധ്വാനിയും സമൂഹത്തിൽ ഏവരുടെയും സ്നേഹം പിടിച്ചുപറ്റിയ വ്യക്തിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ അക്രമസംഭവങ്ങൾ രാജ്യത്ത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിക്ടോറിയൻ പ്രീമിയർ ബെൻ കാരൾ, പ്രതിപക്ഷ നേതാവ് അംഗസ് ടെയ്ലർ തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഹെലന്റെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. 2019 മുതൽ ഇൻഡി (Indi) മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുതിർന്ന ജനപ്രതിനിധിയാണ് ഹെലൻ ഹൈൻസ്.