Sathyian Nedumancherriyil

Subject : റിയാദ് വിമാനത്താവളത്തിന് സമീപം സ്ഫോടനവും വൻ തീപിടിത്തവും; സൗദിയിൽ വ്യോമാക്രമണ മുന്നറിയിപ്പ്.

റിയാദ് വിമാനത്താവളത്തിന് സമീപം സ്ഫോടനവും വൻ തീപിടിത്തവും; സൗദിയിൽ വ്യോമാക്രമണ മുന്നറിയിപ്പ്.

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ വ്യോമാക്രമണ മുന്നറിയിപ്പ് സന്ദേശങ്ങൾക്ക് പിന്നാലെ ശക്തമായ സ്ഫോടനങ്ങളും വൻ തീപിടിത്തവും. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൗദി അരാംകോയുടെ (Saudi Aramco) ഇന്ധന ടാങ്കിന് തീപിടിച്ചതിനെ തുടർന്ന് ആകാശത്തേക്ക് കറുത്ത പുകയുയർന്നു. ആക്രമണ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ വ്യോമഗതാഗതം തടസ്സപ്പെട്ടു.

ജൂലൈയിൽ അയൽരാജ്യമായ യെമനിലെ ഹൂതി വിമതരുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായ ശേഷം ആദ്യമായാണ് റിയാദിൽ സിവിലിയന്മാർക്ക് ഫോൺ മാർഗ്ഗം വ്യോമാക്രമണ ജാഗ്രതാ നിർദ്ദേശം ലഭിക്കുന്നത്. റിയാദിന് പുറമെ ജിദ്ദ, പ്രധാന വ്യവസായ എണ്ണ തുറമുഖ നഗരമായ യാൻബു എന്നിവിടങ്ങളിലും സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

സൗദിയിലെ ഊർജ്ജ, സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ രക്ഷാസമിതി ശക്തമായി അപലപിച്ചു. യെമനിൽ നിന്ന് ഹൂതികൾക്ക് ലഭിക്കുന്ന ആയുധ സഹായങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്ന് രക്ഷാസമിതി ആവശ്യപ്പെട്ടു. അതേസമയം, സൻആയിൽ തങ്ങൾക്കെതിരെ നടന്ന നീക്കങ്ങൾക്ക് തിരിച്ചടി നൽകുമെന്നാണ് ഹൂതി കേന്ദ്രങ്ങളുടെ നിലപാട്.