മേഖലയിൽ സംഘർഷം കടുക്കുന്നു: ഇസ്രായേലിലെ ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം; എംബസിയുടെ അടിയന്തര അറിയിപ്പ്.
ഇസ്രായേലിൽ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം; 24 മണിക്കൂർ ഹെൽപ്പ്ലൈൻ നമ്പരുകൾ പുറത്തുവിട്ടു.
ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ച് ഇന്ത്യൻ എംബസി. ഇറാനിൽ ഇസ്രായേലും യുഎസും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിന് പിന്നാലെയാണ് എംബസിയുടെ അടിയന്തര ഇടപെടൽ.
എംബസിയുടെ പ്രധാന നിർദേശങ്ങൾ:
-
യാത്രകൾ ഒഴിവാക്കുക: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തിനകത്തുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക.
-
സുരക്ഷിത സ്ഥാനങ്ങളിൽ തുടരുക: നിലവിലുള്ള താമസസ്ഥലത്തോ ജോലിസ്ഥലത്തോ സുരക്ഷിതമായി തുടരുക. സമീപത്തുള്ള ബോംബ് ഷെൽട്ടറുകളെയും മറ്റ് സംരക്ഷിത ഇടങ്ങളെയും കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കുക.
-
നിർദേശങ്ങൾ പാലിക്കുക: ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങളും സൈറൺ മുന്നറിയിപ്പുകളും കർശനമായി പിന്തുടരുക.
-
വാർത്തകൾ ശ്രദ്ധിക്കുക: പ്രാദേശിക വാർത്താ മാധ്യമങ്ങളും ഔദ്യോഗിക അറിയിപ്പുകളും കൃത്യമായി നിരീക്ഷിക്കുക.
സഹായത്തിന് ബന്ധപ്പെടാം (24×7 ഹെൽപ്പ്ലൈൻ):
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി താഴെ പറയുന്ന നമ്പരുകളിലോ ഇമെയിൽ വഴിയോ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാവുന്നതാണ്:
-
ഫോൺ: +972-54-7520711
-
ഇമെയിൽ: cons1.telaviv@mea.gov.in
-
കൂടുതൽ വിവരങ്ങൾക്ക്: https://www.oref.org.il/eng
അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട മറ്റ് നമ്പരുകൾ: +98 9128109115, +98 9128109109, +98 9128109102, +98 9932179359.
ഇസ്രായേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ആവശ്യമായ അപ്ഡേറ്റുകൾ യഥാസമയം നൽകുമെന്നും എംബസി അറിയിച്ചു. മേഖലയിലെ സാഹചര്യം മാറുന്നതിനനുസരിച്ച് കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കും.