Sathyian Nedumancherriyil

Subject : മാഞ്ചസ്റ്ററിൽ യു.എ.ഇ ലിങ്ക്ഡ് കമ്പനികളുടെ ഭൂമിയുടമസ്ഥതയിൽ 39% വർദ്ധനവ്; കടുത്ത വിമർശനവുമായി വിദഗ്ദ്ധർ.

മാഞ്ചസ്റ്ററിൽ യു.എ.ഇ ലിങ്ക്ഡ് കമ്പനികളുടെ ഭൂമിയുടമസ്ഥതയിൽ 39% വർദ്ധനവ്; കടുത്ത വിമർശനവുമായി വിദഗ്ദ്ധർ.

മാഞ്ചസ്റ്റർ: യുകെയിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിൽ യു.എ.ഇ ബന്ധമുള്ള കമ്പനികളുടെ ഭൂമിയുടമസ്ഥതയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 39 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെ സാമ്പത്തിക ചട്ടലംഘന വിവാദങ്ങൾക്ക് പിന്നാലെയാണ് മേഖലയിലെ യു.എ.ഇ നിക്ഷേപങ്ങൾ വൻതോതിൽ പരിശോധിക്കപ്പെടുന്നത്.

2016-ൽ യു.എ.ഇ അഫിലിയേറ്റഡ് കമ്പനികളുടെ പക്കൽ 51 ഭൂമി പ്ലോട്ടുകൾ (Land Titles) ഉണ്ടായിരുന്ന സ്ഥാനത്ത് 2026 ആയപ്പോഴേക്കും അത് 168 ആയി ഉയർന്നു. മാഞ്ചസ്റ്റർ സിറ്റി ഉടമ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ കമ്പനികൾക്ക് മാത്രം എത്തിഹാദ് സ്റ്റേഡിയം ഉൾപ്പെടെ 34 ഓളം പ്ലോട്ടുകളിൽ ഉടമസ്ഥാവകാശമുണ്ട്. മാഞ്ചസ്റ്ററിലെ യു.എ.ഇ ഉടമസ്ഥതയിലുള്ള ആകെ ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും മൻസൂറിന്റെ ഗ്രൂപ്പിന്റെ കീഴിലാണ്.

ആരോഗ്യ മേഖലയിലും ആഡംബര റിയൽ എസ്റ്റേറ്റ് രംഗത്തും യു.എ.ഇ കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര മൂലധനം ആകർഷിക്കുന്നതിനായി വിദേശ നിക്ഷേപങ്ങളെ അമിതമായി ആശ്രയിക്കുന്നത് പ്രദേശത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വഴിവെക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധരും ഗവേഷകരും ചൂണ്ടിക്കാട്ടുന്നു.