നിദാൽ മാലിക് ഹസന്റെ വധശിക്ഷയുടെ ലൈവ് സ്ട്രീമിംഗ് റദ്ദാക്കി ഡൊണാൾഡ് ട്രംപ്.
വാഷിംഗടൺ: ടെക്സസിലെ ഫോർട്ട് ഹൂഡ് സൈനിക താവളത്തിൽ 2009-ൽ 13 പേരുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട നിദാൽ മാലിക് ഹസന്റെ വധശിക്ഷയുടെ തത്സമയ സംപ്രേക്ഷണം (Livestream) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ഹസനെ ഫയറിംഗ് സ്ക്വാഡ് വഴി വധിക്കാനുള്ള തീരുമാനം നടപ്പിലാക്കുമെങ്കിലും, ഈ സംഭവം സ്ട്രീമിംഗ് ഡിവൈസുകൾ വഴി സംപ്രേക്ഷണം ചെയ്യില്ലെന്ന് ട്രംപ് വ്യക്തമാക്കി. ആളുകൾ ഇത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
അറുപതിലേറെ വർഷങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ സൈനിക വധശിക്ഷ പരസ്യമായി സംപ്രേക്ഷണം ചെയ്യാനുള്ള പെന്റഗണിന്റെ പ്രാരംഭ നീക്കം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. അത്തരം നടപടികൾ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്നും മനുഷ്യാവകാശ നിലവാരത്തെ തകർക്കുമെന്നും ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ നേതാക്കളും യുഎൻ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നേരിട്ട് വധശിക്ഷ വീക്ഷിക്കാൻ അനുമതി ഉണ്ടായിരിക്കും.