Sathyian Nedumancherriyil

Subject : ഇൻസ്‌പെക്ടർമാരുടെ കുറവ്: മിഷ്ലിൻ ഗൈഡിന്റെ വിശ്വസ്തത ചോദ്യം ചെയ്ത് ഷെഫുമാർ.

ഇൻസ്‌പെക്ടർമാരുടെ കുറവ്: മിഷ്ലിൻ ഗൈഡിന്റെ വിശ്വസ്തത ചോദ്യം ചെയ്ത് ഷെഫുമാർ.

ലണ്ടൻ: ലോകപ്രശസ്തമായ മിഷ്ലിൻ ഗൈഡിന്റെ (Michelin Guide) വിശ്വസ്തതയും ഗുണനിലവാരവും സംശയനിഴലിലാകുന്നതായി പ്രമുഖ ഷെഫുമാരും റെസ്റ്റോറൻ്റ് രംഗത്തെ വിദഗ്ധരും ആരോപിക്കുന്നു. ഗൈഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന പതിനായിരക്കണക്കിന് റെസ്റ്റോറന്റുകൾ കൃത്യമായി വിലയിരുത്താൻ ആവശ്യത്തിന് ഇൻസ്‌പെക്ടർമാർ (പരിശോധകർ) ഇല്ലെന്നാണ് പ്രധാന വിമർശനം.

നിലവിൽ ലോകമെമ്പാടുമായി 19,650-ലേറെ റെസ്റ്റോറന്റുകളാണ് മിഷ്ലിൻ ഗൈഡിലുള്ളത്. എന്നാൽ ഇവയിൽ പല സ്ഥാപനങ്ങളിലും വർഷങ്ങളായി പരിശോധനകൾ നടന്നിട്ടില്ലെന്ന് ഷെഫുമാർ ചൂണ്ടിക്കാണിക്കുന്നു. ഗൈഡിലെ സ്ഥാപനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും ഇൻസ്‌പെക്ടർമാരുടെ എണ്ണം രഹസ്യമാക്കി വെക്കുന്ന മിഷ്ലിന്റെ രീതി സുതാര്യതയില്ലായ്മക്ക് കാരണമാകുന്നുണ്ടെന്ന് വ്യവസായ സംരംഭകർ ആരോപിക്കുന്നു.

അതേസമയം ആരോപണങ്ങൾ മിഷ്ലിൻ അധികൃതർ തള്ളി. കൃത്യമായ ഇടവേളകളിൽ തങ്ങളുടെ വിദഗ്ധ സംഘം പരിശോധന നടത്താറുണ്ടെന്നും 30-ഓളം രാജ്യങ്ങളിൽ നിന്നുള്ള ഇൻസ്‌പെക്ടർമാർ വർഷത്തിൽ 250 മുതൽ 300 വരെ ഭക്ഷണശാലകൾ സന്ദർശിച്ച് മൂല്യനിർണ്ണയം നടത്തുന്നുണ്ടെന്നുമാണ് മറുപടി.