ഇലക്ട്രിക് വാഹന ഉടമകൾക്ക് ആശ്വാസം: ചാർജിംഗ് പോയിന്റ് സ്ഥാപിക്കാൻ ഇനി അനുമതി വേണ്ട; 1100 പൗണ്ട് ലാഭിക്കാം.

ഇംഗ്ലണ്ടിൽ ഡ്രൈവ്വേ നിയമങ്ങൾ മാറുന്നു; വാഹന ഉടമകൾക്ക് പ്രതിവർഷം 1,100 പൗണ്ട് വരെ ലാഭിക്കാം.
ലണ്ടൻ: ഇംഗ്ലണ്ടിലെ വീടുകളിലെ ഡ്രൈവ്വേ നിയമങ്ങളിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ആശ്വാസമാകുന്നു. ഇലക്ട്രിക് വാഹന (EV) ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനുള്ള നൂലാമാലകൾ ഒഴിവാക്കിയതോടെ ഡ്രൈവർമാർക്ക് പ്രതിവർഷം 1,000 പൗണ്ടിലധികം ലാഭിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
-
പ്ലാനിംഗ് അനുമതി ആവശ്യമില്ല: സ്വന്തം ഭൂമിയിൽ ഇലക്ട്രിക് ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതിന് ഇനി മുതൽ തദ്ദേശ ഭരണകൂടങ്ങളിൽ നിന്നുള്ള പ്രത്യേക പ്ലാനിംഗ് അനുമതി (Planning Permission) തേടേണ്ടതില്ല.
-
ചുവപ്പുനാട ഒഴിവാക്കി: 2025-ഓടെ ചാർജിംഗ് പോയിന്റുകളുമായി ബന്ധപ്പെട്ട നിയമപരമായ തടസ്സങ്ങൾ പൂർണ്ണമായും നീക്കാൻ അധികൃതർ തീരുമാനിച്ചു. ഇതോടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നത് കൂടുതൽ എളുപ്പമായി.
-
വൻ ലാഭം: പെട്രോൾ, ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, വീട്ടിൽ തന്നെ ചാർജ് ചെയ്യുന്നതിലൂടെ ഒരു ഇലക്ട്രിക് വാഹന ഉടമയ്ക്ക് വർഷം തോറും ശരാശരി 1,100 പൗണ്ട് (ഏകദേശം 1.15 ലക്ഷം രൂപ) ലാഭിക്കാൻ കഴിയുമെന്ന് ഗതാഗത വകുപ്പ് അവകാശപ്പെടുന്നു.
ആർക്കൊക്കെ ഗുണപ്പെടും?
-
വീുടമസ്ഥർക്ക്: സ്വന്തമായി ഡ്രൈവ്വേ ഉള്ളവർക്ക് യാതൊരു നിയമതടസ്സവുമില്ലാതെ ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കാം.
-
വാടകക്കാർക്കും ഫ്ലാറ്റിൽ ഉള്ളവർക്കും: വാടകയ്ക്ക് താമസിക്കുന്നവർക്കും സ്ട്രീറ്റ് പാർക്കിംഗോടുകൂടിയ ഫ്ലാറ്റുകളിൽ ഉള്ളവർക്കും ഹോം ചാർജിംഗ് പ്ലഗ് സ്ഥാപിക്കുന്നതിന് 350 പൗണ്ട് വരെ ഗ്രാന്റ് (Discount) ലഭിക്കും.
“പേപ്പർ വർക്കുകൾ കുറഞ്ഞതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാകും. ഇത് പരിസ്ഥിതിക്കും ഉപഭോക്താവിന്റെ കീശയ്ക്കും ഒരുപോലെ ഗുണകരമാണ്.” – ഗതാഗത വകുപ്പ് വക്താവ്