അഭിപ്രായസ്വാതന്ത്ര്യം തടഞ്ഞാൽ പണി കിട്ടും; ഇംഗ്ലണ്ടിലെ സർവ്വകലാശാലകൾക്ക് 5 ലക്ഷം പൗണ്ട് വരെ പിഴ.
ലണ്ടൻ: ഇംഗ്ലണ്ടിലെ സർവ്വകലാശാലകളിൽ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ കനത്ത പിഴ ഈടാക്കാൻ സർക്കാർ തീരുമാനം. പുതിയ നിയമം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം പൗണ്ട് വരെയോ അല്ലെങ്കിൽ അവരുടെ ആകെ വരുമാനത്തിന്റെ രണ്ട് ശതമാനമോ പിഴയായി ഒടുക്കേണ്ടി വരും. ചില സന്ദർഭങ്ങളിൽ പൊതുഫണ്ട് നിർത്തലാക്കാനും സാധ്യതയുണ്ട്. ഇതിനായി ‘ഓഫീസ് ഫോർ സ്റ്റുഡന്റ്‌സ്’ (OfS) പുതിയ പരാതി പരിഹാര സംവിധാനം അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കും.
സർവ്വകലാശാലാ ജീവനക്കാർക്കും പുറത്തുനിന്നുള്ള പ്രസംഗകർക്കും തങ്ങളുടെ അഭിപ്രായങ്ങൾ തടയപ്പെടുകയോ വിവേചനം നേരിടുകയോ ചെയ്താൽ ഈ സംവിധാനം വഴി പരാതി നൽകാം.ലിംഗസമത്വം, മതം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രസംഗകരെയും അധ്യാപകരെയും ഹരാസ് ചെയ്യുന്നതായും തടയുന്നതായും റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
സർവ്വകലാശാലകൾ വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളാകണമെന്നും അവിടെ അക്കാദമിക് വിദഗ്ധർ നിശബ്ദരാക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി ബ്രidget ഫിലിപ്‌സൺ വ്യക്തമാക്കി. നിലവിൽ ഇത്തരം പരാതികളിൽ നിയമനടപടി സ്വീകരിക്കുന്നത് വലിയ ചെലവുള്ള കാര്യമായതിനാൽ, പുതിയ സൗജന്യ പരാതി സംവിധാനം കൂടുതൽ പേർക്ക് കരുത്തേകും. ബുൾളിംഗ്, ലൈംഗിക അതിക്രമം തുടങ്ങിയ കേസുകളിൽ നോൺ-ഡിസ്‌ക്ലോഷർ അഗ്രിമെന്റുകൾ (NDAs) ഉപയോഗിക്കുന്നതിനും പുതിയ നിയമം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് ഗവൺമെന്റ് വക്താക്കൾ അറിയിച്ചു.