ലണ്ടനിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ തീവെപ്പ്; വിദ്വേഷ കുറ്റകൃത്യമെന്ന് പോലീസ്, അന്വേഷണം ഭീകരവിരുദ്ധ സേനയ്ക്ക് .
ലണ്ടൻ : കുറ്റകൃത്യമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഹെൻഡനിൽ ജൂത വിദ്യാഭ്യാസ ചാരിറ്റി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്; സ്ഥാപനത്തിന്റെ പ്രവേശന കവാടത്തിൽ ഒരാൾ തീ കൊളുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇതിന് പിന്നാലെ ഫിഞ്ച്ലിയിലെ സിനഗോഗ്, പേർഷ്യൻ മാധ്യമ സ്ഥാപനം, ഗോൾഡേഴ്സ് ഗ്രീനിലെ ആംബുലൻസുകൾ എന്നിവയ്ക്ക് നേരെയും സമാനമായ ആക്രമണ ശ്രമങ്ങളുണ്ടായി. സംഭവത്തിന്റെ ഉത്തരവാദിത്തം ചിലർ ഓൺലൈൻ വഴി ഏറ്റെടുത്തതോടെ അന്വേഷണം മെട്രോപൊളിറ്റൻ പോലീസിന്റെ ഭീകരവിരുദ്ധ സേനയ്ക്ക് (Counter Terrorism Policing) കൈമാറി.
പ്രദേശത്ത് സായുധ പോലീസ് കാവൽ ശക്തമാക്കിയതായും പ്രതികൾക്കായി ഊർജിതമായ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.