Sathyian Nedumancherriyil

Subject : ഡ്രോൺ ആക്രമണത്തിൽ പ്രകമ്പനം കൊണ്ടു റഷ്യയും ഉക്രെയ്നും: ക്രിമിയയിൽ ജല-വൈദ്യുതി വിതരണം നിലച്ചു.

ഡ്രോൺ ആക്രമണത്തിൽ പ്രകമ്പനം കൊണ്ടു റഷ്യയും ഉക്രെയ്നും: ക്രിമിയയിൽ ജല-വൈദ്യുതി വിതരണം നിലച്ചു.

മോസ്കോ/കീവ്: ഉക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യൻ നിയന്ത്രണത്തിലുള്ള ക്രിമിയയിൽ ജല-വൈദ്യുതി വിതരണം സ്തംഭിച്ചു. റഷ്യൻ പ്രധാന നഗരങ്ങളിലും ഉക്രെയ്നിലും തുടർച്ചയായി ഉണ്ടായ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യൻ അതിർത്തി പ്രദേശമായ ബ്രിയാൻസ്കിലുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ഇതിനുപുറമെ, ഉക്രെയ്നിലെ സിനെൽനിക്കോവ് നഗരത്തിലുണ്ടായ റഷ്യൻ ഡ്രോൺാക്രമണത്തിൽ മൂന്ന് പേർ മരണപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുമി മേഖലയിൽ ഒരു ഫാമിലുണ്ടായ ആക്രമണത്തിൽ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ട്.

റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നാറ്റോയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ്, ഫ്രഞ്ച് സൈനികർ ജർമ്മനിയിൽ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. ഇരുപത് വർഷത്തിനിടയിലെ ഏറ്റവും വലിയ വ്യോമാക്രമണ പരിശീലനങ്ങളിലൊന്നാണിത്. ഇതിനിടയിൽ, ഉക്രെയ്ൻ സൈന്യത്തിനുള്ള സ്റ്റാർലിങ്ക് (Starlink) ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ തടസ്സങ്ങൾ നീങ്ങിയതായി ഉക്രേനിയൻ സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി.

അതിനിടെ, കറുത്ത കടൽ തീരത്ത് റഷ്യൻ യുദ്ധത്തിന്റെ അലയൊലികൾ ശക്തമാകുന്നതിനിടയിൽ ബൾഗേറിയയിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു. കറുത്ത കടലിൽ കപ്പലുകൾക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ അന്താരാഷ്ട്ര നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, ഇത്തവണത്തെ തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.