അയർലൻഡിൽ ‘സ്റ്റോം ഓസ്റ്റിൻ’ കൊടുങ്കാറ്റ് മുന്നറിയിപ്പ്; ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികളിൽ ഓറഞ്ച് അലർട്ട്.
ഡബ്ലിൻ :നദികളില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കൗണ്‍സില്‍ കരുതുന്നുണ്ടെങ്കിലും, ഡോഡര്‍ നദിക്കരയില്‍ പ്രതിരോധം സ്ഥാപിക്കുമെന്നും രാത്രി മുഴുവന്‍ നദി നിരീക്ഷത്തിലായിരിക്കുമെന്നും ഒ കോണര്‍ അറിയിച്ചു.സ്റ്റോം ഓസ്റ്റന് കാരണം ഇന്നലത്തേതു പോലെ ഇന്ന് രാവിലെയും ഗതാഗത തടസ്സങ്ങളും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെറി കൗണ്ടി കൗണ്‍സില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടാനും മരങ്ങള്‍ കടപുഴകി വീഴാനും, അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാനും സാധ്യതയുണ്ടെന്ന് കൗണ്‍സില്‍ വക്താവ് അറിയിച്ചു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കൗണ്‍സില്‍ ജീവനക്കാര്‍ സജ്ജരാണ്.കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയം മുഴുവന്‍ കൗണ്‍സിലിന്റെ എമര്‍ജന്‍സി നമ്പര്‍ ലഭ്യമാണ്.വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ മണല്‍ച്ചാക്കുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ 066 718 3588 എന്ന നമ്പറില്‍ അറിയിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി
സ്റ്റോം ഓസ്റ്റന്’ മുന്നില്‍ക്കണ്ട് ഈസ്റ്റ് കോര്‍ക്ക് എം ഡി ഫ്ളഡ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയെന്ന് കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ വക്താവ് അറിയിച്ചു.പ്രധാന ഡ്രെയിനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ മണല്‍ച്ചാക്കുകള്‍ എത്തിച്ചു.ഈസ്റ്റ് കോര്‍ക്കിലെ നദികളില്‍ നിലവില്‍ ജലനിരപ്പ് കുറവാണ്. എങ്കിലും മിഡില്‍ട്ടണില്‍ ഉപയോഗിക്കുന്നതിന് 1,000ലധികം മണല്‍ച്ചാക്കുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.മിഡില്‍ട്ടണിലെ മെയിന്‍ സ്ട്രീറ്റിന്റെ താഴ്ന്ന ഭാഗത്ത് വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള പമ്പ് സജ്ജീകരിച്ചിട്ടുണ്ട്.
വസ്തുവകകള്‍ സുരക്ഷിതമാക്കാനും ആവശ്യമെങ്കില്‍ യാത്രാ പദ്ധതികളില്‍ മാറ്റം വരുത്താനും കില്‍ഡെയര്‍ കൗണ്ടി കൗണ്‍സില്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു.നേരത്തേ തയ്യാറെടുപ്പുകള്‍ നടത്തുന്നത് സുരക്ഷ ഉറപ്പാക്കാന്‍ വലിയ രീതിയില്‍ സഹായിക്കുമെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.സ്റ്റോം ബാബെറ്റ് കൗണ്ടിയില്‍ പരക്കെ നാശമുണ്ടാക്കിയിരുന്നു. സ്റ്റോം ബോലോയുടെ വരവ് കണക്കിലെടുത്ത്, സെന്‍ ഇറോയിസ് മുതല്‍ നോക്ക് ഫോള -ബെല്‍ഫാസ്റ്റ് ലോ വരെയുള്ള തീരപ്രദേശങ്ങളില്‍ മെറ്റ് ഏറാന്‍ ഓറഞ്ച്’ മറൈന്‍ സ്റ്റോം അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഞായറാഴ്ച രാവിലെ 10 മണി വരെയാണ് ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്.പടിഞ്ഞാറ് മുതല്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്നുള്ള കാറ്റ്, സ്റ്റോം ഫോഴ്സ് 10 എന്ന തീവ്രതയിലേക്ക് എത്തിയേക്കാമെന്നാണ് അറിയിപ്പ്.