Sathyian Nedumancherriyil

Subject : ലേബർ സർക്കാരിന്റെ നികുതി നയങ്ങൾ; ബ്രിട്ടനിൽ നിന്ന് അതിസമ്പന്നർ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോർട്ട്.

ലേബർ സർക്കാരിന്റെ നികുതി നയങ്ങൾ; ബ്രിട്ടനിൽ നിന്ന് അതിസമ്പന്നർ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോർട്ട്.

ലണ്ടൻ, യുകെ: ലേബർ സർക്കാരിന്റെ കർശനമായ നികുതി നയങ്ങളെയും ഉയർന്ന ജീവിതച്ചെലവിനെയും തുടർന്ന് പ്രമുഖ അതിസമ്പന്നർ യുകെ വിടുന്നതായി റിപ്പോർട്ട്. ലോകത്തിലെ ശതകോടീശ്വരന്മാർ തങ്കളുടെ ആസ്തികളും നിക്ഷേപങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രോപ്പർട്ടി ടൈക്കൂൺ ഡേവിഡ് റൂബൻ മോണാക്കോയിലേക്ക് മാറിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലേബർ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വൻകിട സമ്പന്നർ യുകെയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്. നോൺ-ഡോം (non-dom) സമ്പ്രദായം എടുത്തുകളഞ്ഞതും പുതിയ സ്വത്തുനികുതികളും പാരമ്പര്യ നികുതികളും അതിസമ്പന്നരെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരം സമ്പന്നരുടെ കൊഴിഞ്ഞുപോക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, ജനകീയ സർക്കാരിന്റെ നയങ്ങളെ സ്വാഗതം ചെയ്യണമെന്നും ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതേസമയം, അതിസമ്പന്നരുടെ കൊഴിഞ്ഞുപോക്ക് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് മറുവിഭാഗം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന് വലിയ തോതിൽ നികുതി നൽകുന്ന ഇത്തരം വ്യക്തികൾ ഒഴിഞ്ഞുപോകുന്നത് ആരോഗ്യ സേവനങ്ങൾക്കുമുള്ള ഫണ്ടിംഗിനെ ബാധിക്കുമെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെയും നികുതി വ്യവസ്ഥയെയും ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഈ ചർച്ചകൾ രാഷ്ട്രീയ രംഗത്തും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.