ശക്തമായ എൽ നിാനോ പ്രതിഭാസം; അടുത്ത ആറുമാസത്തിനുള്ളിൽ നാലര ലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്!
ലണ്ടൻ: ലോകത്ത് രൂപപ്പെട്ടിരിക്കുന്ന ശക്തമായ എൽ നിാനോ (El Niño) കാലാവസ്ഥാ പ്രതിഭാസം മൂലം അടുത്ത ആറുമാസത്തിനുള്ളിൽ നാലര ലക്ഷത്തിലധികം ആളുകൾ മരിക്കാൻ സാധ്യതയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും ഇതിനെ ‘ഗോഡ്സില്ല ലെവൽ’ എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനൊപ്പം കടുത്ത വരൾച്ചയും കാട്ടുതീയും വെള്ളപ്പൊക്കവും ദുരന്തങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.
നൈജീരിയ, ഇൻഡോനേഷ്യ, സുഡാൻ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ ഉഷ്ണമേഖലാ രാജ്യങ്ങളിലാണ് എൽ നിാനോ പ്രതികൂലമായി ബാധിക്കുക. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ആയിരക്കണക്കിന് അധിക മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം വരും ദശകങ്ങളിൽ ഉണ്ടായേക്കാവുന്ന ഭയാനകമായ സാഹചര്യങ്ങളുടെ മുന്നറിയിപ്പാണ് നിലവിലുള്ള ഈ പ്രതിഭാസമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വ്യാപകമായ ഈ ഉഷ്ണതരംഗവും കാലാവസ്ഥാ വ്യതിയാനവും ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോടിക്കണക്കിന് ആളുകളെ കടുത്ത പട്ടിയിലേക്ക് തള്ളിവിടാൻ ഇത് കാരണമായേക്കാം. കൃത്യമായ മുൻകരുതലുകളും ആരോഗ്യ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗം ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും ഗവേഷകർ അഭിപ്പ്പെടുന്നു.
ഫോർക്കാസ്റ്റുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും തടസ്സങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലൂടെയും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ കഴിയുമെന്ന് ക്ലൈമറ്റ് ഇംപാക്ട് ലാബ് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം തുടരുന്നിടത്തോളം കാലം ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കുമെന്നും ഇത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.