Sathyian Nedumancherriyil

Subject : 87-കാരിയെ ഒഴിപ്പിച്ചു; സ്‌പെയിനിൽ തെരുവ് യുദ്ധമാനമുള്ള വൻ ജനരോഷം!.

87-കാരിയെ ഒഴിപ്പിച്ചു; സ്‌പെയിനിൽ തെരുവ് യുദ്ധമാനമുള്ള വൻ ജനരോഷം!.

മാഡ്രിഡ്: 70 വർഷത്തിലേറെയായി താമസിച്ചിരുന്ന വീട്ടിൽ നിന്ന് 87 വയസ്സുള്ള ഭിന്നശേഷിക്കാരിയായ മാരികാർമൻ അബാസ്കൽ എന്ന വയോധികയെ നിർദയം ഒഴിപ്പിച്ച സംഭവം സ്‌പെയിനിൽ വൻ ജനരോഷത്തിന് കാരണമായി. ഒരു ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അപ്പാർട്ട്‌മെന്റ് വാങ്ങിയതിന് പിന്നാലെ വാടക 230% ആയി ഉയർത്തുകയും തുടർന്ന് ഒഴിപ്പിക്കുകയുമായിരുന്നു. വയോധികയെ സ്ട്രെച്ചറിൽ പോലീസുകാർ പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിഷയം വൻ ജനകീയ പ്രക്ഷോഭമായി മാറി.

തുടർന്ന് രാജ്യത്തുടനീളം പതിനായിരക്കണക്കിന് ആളുകളാണ് വാടക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്‌പെയിനിൽ ശരാശരി വാടക 80% വർധിച്ചപ്പോൾ, സോഷ്യൽ ഹൗസിങ് വെറും 2.5% മാത്രമായി ചുരുങ്ങിയത് സാധാരണക്കാരെ വലിയ ദുരിതത്തിലാക്കിയിട്ടുണ്ട്.

സംഭവം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചയായതോടെ ഇത് വലിയൊരു സാമൂഹിക ദുരന്തമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു. വിഷയത്തിൽ അടിയന്തര നിയമനിർമ്മാണവും പരിഷ്കാരങ്ങളും കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.