Sathyian Nedumancherriyil

Subject : 18-കാരന്മാർക്കും ഇനി പകുതി വിലയിൽ ട്രെയിൻ യാത്ര: റെയിൽകാർഡ് നിയമത്തിൽ വൻ ഇളവുമായി യുകെ ഡിഎഫ്‌ടി.

18-കാരന്മാർക്കും ഇനി പകുതി വിലയിൽ ട്രെയിൻ യാത്ര: റെയിൽകാർഡ് നിയമത്തിൽ വൻ ഇളവുമായി യുകെ ഡിഎഫ്‌ടി.

ലണ്ടൻ: 18 വയസ്സുള്ളവർക്ക് മിക്ക ട്രെയിൻ സർവീസുകളിലും പകുതി നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമൊരുക്കി ബ്രിട്ടീഷ് ഗതാഗത മന്ത്രാലയം (DfT). ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, തങ്ങളുടെ 18-ാം ജന്മദിനത്തിന് തലേന്നുവരെ 16-17 സേവർ റെയിൽകാർഡ് വാങ്ങി 19 വയസ്സുവരെ പകുതി നിരക്കിൽ യാത്ര ചെയ്യാം.

നേരത്തെ 18 വയസ്സ് തികയുമ്പോൾ കാർഡിന്റെ കാലാവധി അവസാനിക്കുന്ന രീതിക്കാണ് മാറ്റം വരുത്തിയത്. യുകെയിൽ 35 പൗണ്ട് (ഏകദേശം 3,900 രൂപ) അടച്ച് ഈ കാർഡ് സ്വന്തമാക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്ക് ശ്രമിക്കുന്ന യുവാക്കൾക്കും വർഷത്തിൽ ശരാശരി 175 പൗണ്ടോളം (ഏകദേശം 19,500 രൂപ) ലാഭിക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.