Sathyian Nedumancherriyil

Subject : സോഫ്റ്റ്‌വെയർ പിഴവ് തിരിച്ചടിയായി: ലണ്ടനിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതിന് കാരണം ഒരു മില്ലിസെക്കൻഡ് വ്യത്യാസം.

സോഫ്റ്റ്‌വെയർ പിഴവ് തിരിച്ചടിയായി: ലണ്ടനിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതിന് കാരണം ഒരു മില്ലിസെക്കൻഡ് വ്യത്യാസം.

ലണ്ടൻ: ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ (NATS) ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആയിരക്കണക്കിന് വിമാന സർവീസുകൾ തടസ്സപ്പെടുകയും ലക്ഷക്കണക്കിന് യാത്രക്കാർ വലയുകയും ചെയ്ത സംഭവത്തിൽ റിപ്പോർട്ട് പുറത്ത്. ഒരു മില്ലിസെക്കൻഡിന്റെ വ്യത്യാസത്തിൽ സോഫ്റ്റ്‌വെയറിലുണ്ടായ പിഴവാണ് ഡാറ്റ തകരാറിലാകാനും തുടർന്ന് ആറ് മണിക്കൂറോളം വ്യോമഗതാഗതം നിശ്ചലമാകാനും കാരണമായതെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് വ്യക്തമാക്കി.

വിമാനങ്ങൾക്ക് കോഡുകൾ അനുവദിക്കുന്ന സംവിധാനത്തിനിടെ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് തടസ്സത്തിന് വഴിവെച്ചത്. എന്നാൽ, ഇത്രയും ഗുരുതരമായ പിഴവ് മുൻകൂട്ടി കണ്ടെത്താൻ സാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി ഹെയ്ഡി അലക്സാണ്ടർ ചോദ്യം ചെയ്തു. സംഭവത്തിൽ ബ്രിട്ടനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) കൂടുതൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് അവർ പ്രഖ്യാപിച്ചു.