Sathyian Nedumancherriyil

Subject : വടക്കൻ സൈപ്രസിന് സമീപം ഫെറി മറിഞ്ഞു: എട്ട് മരണം, 20-ഓളം പേർക്കായി തെരച്ചിൽ തുടരുന്നു.

വടക്കൻ സൈപ്രസിന് സമീപം ഫെറി മറിഞ്ഞു: എട്ട് മരണം, 20-ഓളം പേർക്കായി തെരച്ചിൽ തുടരുന്നു.

കിരേനിയ : 267 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഇരട്ടപ്പടക് (ഡബിൾ ഹൾഡ്) ഫെറി വടക്കൻ സൈപ്രസ് തീരത്തിന് സമീപം മുങ്ങി എട്ടുപേർ മരിച്ചു. അപകടത്തിൽ കാണാതായ ഇരുപതോളം പേർക്കായി കടലിൽ ആഴക്കടൽ മുങ്ങൽ വിദഗ്ദ്ധരുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.

കിരേനിയ (Kyrenia) തുറമുഖത്ത് നിന്ന് തുർക്കിയിലെ താഷുക്കു (Taşucu) തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ട് യാത്ര തിരിച്ച് അധികം വൈകാതെ തന്നെ വലിയ ആഘാതത്തോടെ തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞ ബോട്ടിന്റെ ഭാഗങ്ങളിൽ പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരെ സമീപത്തുകൂടി പോയ മറ്റ് കപ്പലുകളും കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷപ്പെടുത്തിയത്. 500 മീറ്ററിലധികം ആഴമുള്ള കടലിന്റെ അടിത്തട്ടിലാണ് നിലവിൽ തകർന്ന ഫെറി കിടക്കുന്നത്.

ബന്ധുക്കളെ കാണാൻ സ്വന്തം നാട്ടിലേക്ക് മടങ്ങിയ നിരവധി പേരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനും തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനുമായി തുർക്കിയിൽ നിന്നുള്ള പ്രത്യേക രക്ഷാപ്രവർത്തക സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.