Sathyian Nedumancherriyil

Subject : ലണ്ടൻ ചാർലിങ് ക്രോസിലെ സൗജന്യ ഭക്ഷണശാല പൂട്ടിപ്പിക്കാൻ നീക്കം: വെസ്റ്റ്മിൻസ്റ്റർ കൗൺസിലിനെതിരെ പ്രതിഷേധം.

ലണ്ടൻ ചാർലിങ് ക്രോസിലെ സൗജന്യ ഭക്ഷണശാല പൂട്ടിപ്പിക്കാൻ നീക്കം: വെസ്റ്റ്മിൻസ്റ്റർ കൗൺസിലിനെതിരെ പ്രതിഷേധം.

ലണ്ടൻ:ലണ്ടനിലെ ചാർലിങ് ക്രോസിൽ പാവപ്പെട്ടവർക്കും വീടില്ലാത്തവർക്കും സൗജന്യ ഭക്ഷണം നൽകുന്ന ‘സൂപ്പ് കിച്ചൺ’ പൂട്ടിപ്പിക്കാൻ വെസ്റ്റ്മിൻസ്റ്റർ കൗൺസിൽ നീക്കം നടത്തുന്നതായി പരാതി. ‘ഫ്രണ്ട്സ് ഓഫ് എസെക്സ് ആൻഡ് ലണ്ടൻ ഹോംലെസ്’ (FOELH) എന്നന്ന സന്നദ്ധസംഘടനയാണ് കൗൺസിലിന്റെ കടുത്ത നിയന്ത്രണങ്ങൾ കാരണം സേവനങ്ങൾ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണെന്ന് വ്യക്തമാക്കിയത്.

ആഴ്ചതോറും നടത്തുന്ന ഈ ഭക്ഷണ വിതരണത്തിൽ വലിയ തോതിൽ ആളുകൾ തടിച്ചുകൂടുന്നത് പ്രദേശത്ത് സുരക്ഷാ ഭീഷണിയും ശബ്ദമലിനീകരണവും മാലിന്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്നാണ് കൗൺസിലിന്റെ ആരോപണം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കനത്ത പാർക്കിംഗ് ചാർജുകളും വേസ്റ്റ് ഡിസ്പോസൽ ലൈസൻസുകളും നിർബന്ധമാക്കി തങ്ങളെ പൂട്ടിക്കാനാണ് കൗൺസിൽ ശ്രമിക്കുന്നതെന്ന് സംഘടനയുടെ സ്ഥാപകനായ സ്റ്റീവൻ സ്റ്റുവർട്ട് പറഞ്ഞു.

എന്നാൽ, ഒരേ സമയം നിരവധി സംഘടനകൾ പ്രവർത്തിക്കുന്നതിനാൽ ഇവിടെ ആളുകൾ കൂട്ടത്തോടെ എത്തുന്നത് ലഹരി മാഫിയകൾ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾക്ക് ഇത് സുരക്ഷിതമല്ലെന്നുമാണ് വെസ്റ്റ്മിൻസ്റ്റർ കൗൺസിൽ വക്താവ് നൽകുന്ന വിശദീകരണം. കൗൺസിലിന്റെ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് സന്നദ്ധ പ്രവർത്തകർക്കിടയിൽ ഉയരുന്നത്.