Sathyian Nedumancherriyil

Subject : മുഖംമൂടികൾക്കും ബാലാക്ലേവകൾക്കും നിരോധനം വരുന്നു; സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടിയുമായി യുകെ സർക്കാർ

മുഖംമൂടികൾക്കും ബാലാക്ലേവകൾക്കും നിരോധനം വരുന്നു; സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടിയുമായി യുകെ സർക്കാർ

ലണ്ടൻ: ഗുണ്ടായിസവും പൊതുസ്ഥലങ്ങളിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പെരുമാറ്റങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നഗരങ്ങളിൽ മുഖംമൂടികളും ബാലാക്ലേവകളും (Balaclava) നിരോധിക്കാനുള്ള അധികാരം വ്യാപിപ്പിക്കാൻ ഒരുങ്ങി യുകെ ഗവൺമെന്റും പ്രാദേശിക കൗൺസിലുകളും.

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോഴും പൊതുജനങ്ങളെ ഭയപ്പെടുത്തുമ്പോഴും തിരിച്ചറിയാതിരിക്കാൻ ബാലാക്ലേവ, നെക്ക് ഗെയ്റ്ററുകൾ തുടങ്ങിയ മുഖംമൂടികൾ ഉപയോഗിക്കുന്നവർക്കെതിരെയാണ് പുതിയ തീരുമാനം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന സംശയമുണ്ടെങ്കിൽ ഇത്തരം മുഖംമൂടികൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെടാൻ പോലീസിനും പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥർക്കും നിയമപരമായ അധികാരം ലഭിക്കും.

അതേസമയം, സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർശന നിബന്ധനകളിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആ രോഗ്യപരമായ കാരണങ്ങൾ, തരംതിരിച്ച തൊഴിൽ ആവശ്യങ്ങൾ, മതപരമായ ആചാരങ്ങൾ എന്നിവയ്ക്കായി മുഖംമൂടികൾ ധരിക്കുന്നവർക്ക് ഈ നിരോധനം ബാധകമല്ല.

പൊതുജനങ്ങൾക്ക് ആകെ മൊത്തത്തിൽ നിരോധനം ഏർപ്പെടുത്തുന്നതിന് പകരമായി, നഗരമധ്യങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളും അക്രമവാസനയുള്ള പെരുമാറ്റങ്ങളും പൂർണ്ണമായും തടയുക മാത്രമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.