Sathyian Nedumancherriyil

Subject : ദക്ഷിണ യുകെയിൽ അതിശക്തമായ ‘ആസ്റ്റൻ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.

ദക്ഷിണ യുകെയിൽ അതിശക്തമായ ‘ആസ്റ്റൻ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.

ലണ്ടൻ: സീസണിലെ ആദ്യത്തെ പേരിട്ട ചുഴലിക്കാറ്റായ ‘ആസ്റ്റൻ’ (Storm Austen) ദക്ഷിണ യുകെ തീരങ്ങളിലേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Met Office) മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 മൈൽ വരെ വേഗതയുള്ള ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

വ്യാഴാഴ്ചയോടെ തെക്കുപടിഞ്ഞാറൻ യുകെ തീരത്തണയുന്ന ആസ്റ്റൻ കാറ്റ് വെള്ളിയാഴ്ചയോടെ കൂടുതൽ ശക്തമാകും. ഇതേത്തുടർന്ന് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയിൽസ്, ബ്രൈറ്റൺ വരെയുള്ള തെക്കൻ തീരപ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുറസ്സായ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 മൈൽ വരെ ഉയർന്നേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യാത്രാ തടസ്സങ്ങൾക്കും നാശനഷ്ടങ്ങൾക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.