Sathyian Nedumancherriyil

Subject : ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് യുകെ പ്രിപ്പയർ ചെയ്യുന്നു: യു.എൻ സമ്മേളനത്തിനായി ആൻഡി ബേർണാം ന്യൂയോർക്കിലേക്ക്.

ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് യുകെ പ്രിപ്പയർ ചെയ്യുന്നു: യു.എൻ സമ്മേളനത്തിനായി ആൻഡി ബേർണാം ന്യൂയോർക്കിലേക്ക്.

ലണ്ടൻ/കീവ്: അടുത്ത മാസം ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേർണാം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയെന്ന് സൂചന. തിങ്കളാഴ്ച ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.എൻ സമ്മേളനത്തിന് എത്താൻ താൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കിയത്.

സെലെൻസ്കിയുമായുള്ള ചർച്ചയിൽ ഉക്രെയ്ന് ബ്രിട്ടന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകിയ ബേർണാം, റഷ്യൻ വ്യോമാക്രമണ പ്രതിരോധത്തിന് ആവശ്യമായ യു.എസ് നിർമ്മിത ‘പേട്രിയറ്റ്’ ഇന്റർസെപ്റ്റർ മിസൈലുകൾ ലഭ്യമാക്കാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാക്കുമെന്ന് അറിയിച്ചു. സഖ്യരാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം, കൈവശമുള്ള ആയുധശേഖരത്തിൽ നിന്ന് ഉക്രെയ്നെ കൂടുതൽ സഹായിക്കാൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.

സെപ്റ്റംബർ 22 മുതൽ 28 വരെ നടക്കുന്ന യു.എൻ പൊതുസഭയിൽ പങ്കടുക്കുന്നത് വഴി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താനാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. ട്രംപും ബേർനാമും തമ്മിലുള്ള ചർച്ചകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആദ്യ കൂടിക്കാഴ്ചയ്ക്കായുള്ള മുന്നൊരുക്കങ്ങൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉക്രെയ്ൻ വിഷയം, ഗാസയിലെ സാഹചര്യം, സുഡാനിലെ മാനുഷിക പ്രതിസന്ധി എന്നിവ യോഗത്തിൽ പ്രധാന ചർച്ചയാകും.