Sathyian Nedumancherriyil

Subject : ട്രംപിന്റെ വിചിത്രമായ സോഷ്യൽ മീഡിയ ക്യാമ്പയിൻ: സൂപ്പർഹീറോ വേഷത്തിലും ഭൂപടങ്ങൾ മാറ്റിയെഴുതിയും ട്രൂത്ത് സോഷ്യലിൽ പോസ്റ്റുകളുടെ പ്രളയം.

ട്രംപിന്റെ വിചിത്രമായ സോഷ്യൽ മീഡിയ ക്യാമ്പയിൻ: സൂപ്പർഹീറോ വേഷത്തിലും ഭൂപടങ്ങൾ മാറ്റിയെഴുതിയും ട്രൂത്ത് സോഷ്യലിൽ പോസ്റ്റുകളുടെ പ്രളയം.

വാഷിംഗ്ടൺ: ലേബർ ഡേ വാരാന്ത്യത്തിൽ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ വിചിത്രവും അപഹാസ്യവുമായ പോസ്റ്റുകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശ രാജ്യങ്ങൾ പിടിച്ചടക്കുമെന്ന ഭീഷണിയും പ്രദേശങ്ങളുടെ പേരുകൾ ഏകപക്ഷീയമായി മാറ്റിയെഴുതലുമടക്കം നിർട്ടിയില്ലാത്ത പോസ്റ്റുകളാണ് ട്രംപ് പങ്കുവെച്ചത്. ഒപ്പം, തന്നെയൊരു സൂപ്പർഹീറോയായി ചിത്രീകരിക്കുന്ന എഐ (AI) വീഡിയോയും ട്രംപ് പുറത്തുവിട്ടു.

ഡിസി കോമിക്സിലെ പ്രശസ്ത കഥാപാത്രമായ ‘ഗ്രീൻ ലാന്റൺ’ ആയി ട്രംപ് വേഷമിടുന്നതാണ് എഐ വീഡിയോ. കൈയിലുള്ള പച്ച മോതിരത്തിൽ നിന്ന് വരുന്ന വെളിച്ചം ഉപയോഗിച്ച് മെക്സിക്കോ അതിർത്തിയിൽ വൻമതിൽ കെട്ടുന്നതും വിമാനങ്ങളെയും യുദ്ധക്കപ്പലുകളെയും നിയന്ത്രിക്കുന്നതുമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ കാനഡ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളെ യുഎസിന്റെ ഭാഗമായി കാണിക്കുന്ന ഭൂപടവും ചന്ദ്രൻ യുഎസിന്റെ സ്വന്തമാണെന്ന അവകാശവാദവും ട്രംപ് പങ്കുവെച്ചു.

യുഎസ് സംസ്ഥാനമായ ‘ന്യൂ മെക്സിക്കോ’യുടെ പേരിൽ നിന്ന് ‘മെക്സിക്കോ’ വെട്ടിമാറ്റി ‘ന്യൂ അമേരിക്ക’ എന്ന് തിരുത്തിയ ഭൂപടം പോസ്റ്റ് ചെയ്തതാണ് മറ്റൊരു വിവാദം. കാനഡയുമായുള്ള വ്യാപാര തർക്കത്തിന് പിന്നാലെ ‘ലേക്ക് ഒന്റാറിയോ’യുടെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് മാറ്റി ട്രംപ് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അമേരിക്കൻ ഭരണഘടന അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ പേര് ഏകപക്ഷീയമായി മാറ്റാൻ ട്രംപിന് നിയമപരമായ യാതൊരു അധികാരവുമില്ല. ട്രംപിന്റെ ഇത്തരം അസംബന്ധ പോസ്റ്റുകൾക്കെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് ആഗോളതലത്തിൽ ഉയർന്നുവരുന്നത്.