ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അച്ചടക്ക ചർച്ചകൾക്ക് ചൂടേറി; ഷി ജിൻപിങ്ങിന്റെ അഞ്ചാമത് പ്ലീനം സമ്മേളനത്തിന് തുടക്കം.
ബെയ്ജിങ് : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ (സി.സി.പി) അച്ചടക്കവും പാർട്ടിയിലെ രാഷ്ട്രീയ കൂറിലുമുള്ള ആശങ്കകൾ ശക്തമാക്കി അഞ്ചാമത് പ്ലീനം സമ്മേളനത്തിന് തുടക്കം. 2012-ൽ അധികാരമേറ്റത് മുതൽ അഴിമതി നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഷി ജിൻപിങ് നടപ്പിലാക്കുന്ന കർശന നടപടികൾ ഒരു ദറ്റാണ്ടിലേറെ പിന്നിട്ടിട്ടും കുറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം മാത്രം മന്ത്രിതലത്തിലും പ്രവിശ്യാ തലത്തിലുമുള്ള 100-ലധികം ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരു ദശലക്ഷത്തിലധികം ആളുകൾക്കെതിരെയാണ് അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചത്. പാർട്ടിയിലെ സമ്പൂർണ്ണമായ സ്വയംഭരണവും അച്ചടക്കവും ലക്ഷ്യമിട്ടാണ് ഈ തിങ്കളാഴ്ച മുതൽ പ്ലീനം ആരംഭിച്ചിരിക്കുന്നത്.
അഴിമതിക്കെതിരായ അന്വേഷണങ്ങൾ എപ്പോഴും കുറ്റക്കാരുടെ ശിക്ഷയിൽ കലാശിക്കുന്നത് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനാണോ എന്ന സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെങ്കിലും, ഷി ജിൻപിങ്ങിന്റെ കാഴ്ചപ്പാടിൽ അഴിമതിയും രാഷ്ട്രീയ കൂറില്ലായ്മയും ഒന്നുതന്നെയാണെന്ന് കിങ്സ് കോളേജ് ലണ്ടനിലെ ലൗ ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെറി ബ്രൗൺ വ്യക്തമാക്കുന്നു.
അടുത്ത വർഷം നടക്കുന്ന 21-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായും, നാലാം തവണയും ഷി ജിൻപിങ് പാർട്ടി തലവനായി തുടരാൻ സാധ്യതയുള്ള പശ്ചാത്തലത്തിലും ഈ സമ്മേളനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ചൈനയുടെ ഉന്നത ജനറൽ ഷാങ് യൂഷിയ ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ സമീപകാലത്തായുണ്ടായ നടപടികൾ ഭരണകൂടത്തിലെ അച്ചടക്കം കർശനമാക്കുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.