Sathyian Nedumancherriyil

Subject : കോവിഡ് കാലത്ത് കെയർ ഹോമുകളിൽ വീഴ്ച പറ്റി: യുകെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.

കോവിഡ് കാലത്ത് കെയർ ഹോമുകളിൽ വീഴ്ച പറ്റി: യുകെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.

ലണ്ടൻ: കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ കെയർ ഹോമുകളിൽ കഴിഞ്ഞിരുന്ന വൃദ്ധരുടെയും രോഗികളുടെയും കാര്യത്തിൽ യുകെ സർക്കാരിന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. കെയർ ഹോമുകൾക്ക് ചുറ്റും സുരക്ഷാവലയം തീർത്തെന്ന മുൻ ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്കിന്റെ വാദം തെറ്റാണെന്നും സർക്കാരിന്റെ അനാസ്ഥ കാരണം രോഗം കാട്ടുതീ പോലെ പടരുകയാണുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹോസ്പിറ്റലുകളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗികളെ കൃത്യമായി പരിശോധിക്കാതെയും ഐസൊലേറ്റ് ചെയ്യാതെയും കെയർ ഹോമുകളിലേക്ക് അയച്ചതാണ് രോഗവ്യാപനം രൂക്ഷമാക്കിയത്. മതിയായ പിപിഇ കിറ്റുകളുടെ അഭാവവും സന്ദർശന വിലക്കുകൾ ഉണ്ടാക്കിയ മാനസിക ആഘാതവും സ്ഥിതി കൂടുതൽ വഷളാക്കി.

ഭാവിയിൽ ഇത്തരം മഹാമാരികൾ നേരിടാൻ 55 നിർദ്ദേശങ്ങളാണ് ലേഡി ഹാലറ്റ് അധ്യക്ഷയായ കമ്മീഷൻ സമർപ്പിച്ചത്. 2020 മാർച്ചിനും 2022 ജൂലൈയ്ക്കുമിടയിൽ യുകെയിലെ കെയർ ഹോമുകളിൽ 43,000-ത്തിലധികം ആളുകൾ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.