എ.ഐ (AI) വെല്ലുവിളികൾ നേരിടാൻ യുകെ; പ്രധാനമന്ത്രിയുടെ ടീമിലേക്ക് പുതിയ വിദഗ്ദ്ധർ എത്തുന്നു!
ലണ്ടൻ : പ്രധാനമന്ത്രി ആന്റി ബർണാം (Andy Burnham) തന്റെ നയം രൂപീകരണ വിഭാഗത്തിലെ (No 10 Policy Unit) ഒഴിവുകൾ നികത്തുന്നതിനും പ്രധാന വെല്ലുവിളികൾ നേരിടുന്നതിനുമായി പുതിയ വിദഗ്ദ്ധരെ നിയമിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമൂഹത്തിലും തൊഴിൽ മേഖലയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കാനും നിയന്ത്രിക്കാനും ഉള്ള വിദഗ്ദ്ധനാണ് ഇതിൽ പ്രധാനം. കീർ സ്റ്റാർമറുടെ സ്ഥാനമൊഴിയലിന് ശേഷം ഒഴിവുകിടന്ന തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്.
തുടക്കക്കാരായ ബിരുദധാരികളുടെ ജോലികളെ AI എത്രത്തോളം ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ, പൊതുസേവന മേഖലയിലെ AI ഉപയോഗവും പുതിയ സാങ്കേതികവിദ്യയുടെ വെല്ലുവിളികളും കൈകാര്യം ചെയ്യുകയാണ് പുതിയ ഉപദേഷ്ടാവിന്റെ പ്രധാന ചുമതല. ഗതാഗതം, ഊർജ്ജം, ഭവനം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിൽ പൊതുജനങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഉറപ്പാക്കുന്ന പോളിസികൾ തയ്യാറാക്കാനായി മറ്റൊരു വിദഗ്ദ്ധനെയും നിയമിക്കും. തെയിംസ് വാട്ടർ (Thames Water) പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ആന്റി ബർണാം നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
കൂടാതെ, സാമ്പത്തിക വളർച്ചയും സാമ്പത്തിക നയങ്ങളും നിരീക്ഷിക്കുന്നതിനായി പുതിയൊരു ഇക്കണോമിക് അഡ്വൈസറെയും സർക്കാർ കണ്ടെത്തുന്നുണ്ട്. മുൻപ് ഉപദേശം നൽകിയിരുന്ന പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരായ ആൻഡി ഹാൾഡെയ്ൻ, ജിം ഒ നീൽ എന്നിവർ സർക്കാരിന്റെ ചിലവ് ചുരുക്കലിലും സാമ്പത്തിക നയങ്ങളിലും വിമർശനം ഉന്നയിച്ച് ഔദ്യോഗിക പദവികൾ ഏറ്റെടുക്കാൻ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ നിയമനം.
ഇതോടൊപ്പം സ്കോട്ട്ലൻഡ് കാര്യങ്ങൾ പഠിക്കുന്നതിനുള്ള ഉപദേഷ്ടാവ്, തൊഴിൽ-ക്ഷേമ ബോർഡ് പ്രതിനിധി, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും അനധികൃത കുടിയേറ്റവും തടയുന്നതിനുള്ള സുരക്ഷാ ഉപദേഷ്ടാവ് എന്നിവരെയും ടെൻ ഡൗണിംഗ് സ്ട്രീറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്.