Sathyian Nedumancherriyil

Subject : എൻ.എച്ച്.എസ്സിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കുള്ള ജനപിന്തുണയിൽ കുറവ്: പഠന റിപ്പോർട്ട്.

എൻ.എച്ച്.എസ്സിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കുള്ള ജനപിന്തുണയിൽ കുറവ്: പഠന റിപ്പോർട്ട്.

ലണ്ടൻ: ബ്രിട്ടനിലെ ജനങ്ങൾക്ക് സൗജന്യവും സാർവത്രികവുമായ ആരോഗ്യസേവനം ഉറപ്പുനൽകുന്ന നാഷണൽ ഹെൽത്ത് സർവീസിന്റെ (NHS) അടിസ്ഥാന തത്ത്വങ്ങൾക്കുള്ള ജനപിന്തുണയിൽ ഇടിവ് സംഭവിച്ചതായി പുതിയ പഠനം. ബ്രിട്ടീഷ് സോഷ്യൽ ആറ്റിറ്റ്യൂഡ്സ് സർവേ വിവരങ്ങൾ അപഗ്രഥിച്ച് ‘കിംഗ്സ് ഫണ്ട്’ എന്ന തിങ്ക് ടാങ്കാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 2021 മുതൽ 2025 വരെയുള്ള കാലയളവിലാണ് പിന്തുണയിൽ കുറവുണ്ടായിരിക്കുന്നത്.

സമ്പദ്‌വ്യവസ്ഥയിലുണ്ടായ തിരിച്ചടികളും കുടിയേറ്റത്തോടുള്ള സമീപനത്തിൽ വന്ന മാറ്റങ്ങളുമാണ് പിന്തുണ കുറയാൻ പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ചികിത്സ വൈകുന്നത്, നീണ്ട കാത്തിരിപ്പ് സമയം, സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണം പ്രത്യേകിച്ച് ചെറുപ്പക്കാർ (Gen Z) നികുതി പണം ഉപയോഗിച്ച് എൻ.എച്ച്.എസ് പ്രവർത്തിപ്പിക്കുന്നതിനോട് മുൻപത്തേതുപോലെ താല്പര്യം കാണിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.