Sathyian Nedumancherriyil

Subject : ഇസ്രായേൽ വിരുദ്ധ നയപ്രഖ്യാപന വിവാദം: ഗ്രീൻ പാർട്ടി ലീഡർ സാക്ക് പോളാൻസ്കിയുടെ രാജി ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിലെ പ്രമുഖ നേതാക്കൾ.

ഇസ്രായേൽ വിരുദ്ധ നയപ്രഖ്യാപന വിവാദം: ഗ്രീൻ പാർട്ടി ലീഡർ സാക്ക് പോളാൻസ്കിയുടെ രാജി ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിലെ പ്രമുഖ നേതാക്കൾ.

ലണ്ടൻ: ഗ്രീൻ പാർട്ടി ലീഡർ സാക്ക് പോളാൻസ്കി (Zack Polanski) രാജിവെക്കണമെന്ന ആവശ്യവുമായി പാർട്ടിയിലെ പ്രമുഖ ജുവിഷ് നേതാവ് രംഗത്ത്. സിയോണിസത്തെ വംശീയതയായി ചിത്രീകരിക്കുകയും ഇസ്രായേൽ രാഷ്ട്രം ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വിവാദ നയം ഗ്രീൻ പാർട്ടി അംഗീകരിച്ചതിനെ തുടർന്നാണ് വലിയ രാഷ്ട്രീയ തർക്കം ഉടലെടുത്തിരിക്കുന്നത്.

ഗ്രൂപ്പിലെ ജുവിഷ് ഗ്രീൻസ് അധ്യക്ഷ വിവിയൻ ലിക്റ്റൻസ്റ്റൈനാണ് സാക്ക് പോളാൻസ്കിക്കെതിരെ രംഗത്തെത്തിയത്. നിർണായക വോട്ടെടുപ്പ് നടന്ന സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന പോളാൻസ്കി പാർട്ടി നേതാവ് എന്ന നിലയിൽ കടുത്ത പരാജയമാണെന്ന് അവർ ആരോപിച്ചു. ഇതേ തുടർന്ന് താൻ പാർട്ടി വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും പോളാൻസ്കി സ്ഥാനം ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു

എന്നാൽ, ലിക്റ്റൻസ്റ്റൈന്റെ നിലപാട് സംഘടനയിലെ എല്ലാവരുടെയും അഭിപ്രായമല്ലെന്നും അവർക്കെതിരെ വിശ്വസില്ലായ്മ പ്രമേയം കൊണ്ടുവന്നിട്ടുണ്ടെന്നും ജുവിഷ് ഗ്രീൻസിലെ മറ്റു ചില ഭാരവാഹികൾ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലാണ് പോളാൻസ്കിക്ക് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, മുൻ പാർട്ടി നേതാവ് കരോലിൻ ലൂക്കാസ് അടക്കമുള്ള മുതിർന്ന നേതാക്കളും പോളാൻസ്കിയുടെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.