അയർലണ്ടിൽ സ്റ്റാഫ് നഴ്‌സ്, ഹെൽത്ത് കെയർ അസിസ്റ്റന്റ് ഒഴിവുകൾ.
അയർലണ്ടിലെ വിവിധ കൗണ്ടികളിലുള്ള നഴ്‌സിംഗ് ഹോമുകളിലേക്കും ഹോസ്പിറ്റലുകളിലേക്കും സ്റ്റാഫ് നഴ്‌സുമാരെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെയും (HCA) ആവശ്യമുണ്ട്. പ്രമുഖ ഹെൽത്ത് കെയർ റിക്രൂട്ട്‌മെന്റ് ഗ്രൂപ്പാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യതകൾ:
-
സ്റ്റാഫ് നഴ്‌സ്: NMBI രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ അയർലണ്ടിലുള്ളവർക്ക് മുൻഗണന ലഭിക്കുമെങ്കിലും, മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.
-
ഹെൽത്ത് കെയർ അസിസ്റ്റന്റ്: നിലവിൽ അയർലണ്ടിൽ ജോലി ചെയ്യുന്ന പരിചയസമ്പന്നരായ കെയറർമാർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം:
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പുതുക്കിയ ബയോഡാറ്റ (CV) താഴെ കാണുന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക:
📩 Email: info@i2i.ie
പ്രാഥമികമായി തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റർവ്യൂവിനായി വിളിക്കുന്നതാണ്.