Sathyian Nedumancherriyil

Subject : സ്കൂൾ വഴിയിൽ ഡ്രൈവർമാരുടെ അതിക്രമം: സുരക്ഷയ്ക്കായി വോർഡന്മാർക്ക് ‘ബോഡി ക്യാമറ’.

സ്കൂൾ വഴിയിൽ ഡ്രൈവർമാരുടെ അതിക്രമം: സുരക്ഷയ്ക്കായി വോർഡന്മാർക്ക് ‘ബോഡി ക്യാമറ’.

ഷെഫീൽഡ്: വിദ്യാർത്ഥികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന സ്കൂൾ ക്രോസിംഗ് വോർഡന്മാർക്ക് (ലൊളിപോപ്പ് മാൻ/വിമൻ) ബോഡി ക്യാമറകൾ നൽകി യുകെയിലെ ഷെഫീൽഡ് സിറ്റി കൗൺസിൽ. ഡ്രൈവർമാരിൽ നിന്നുള്ള അധിക്ഷേപങ്ങളും അപകടകരമായ ഡ്രൈവിംഗും വർദ്ധിച്ച സാഹചര്യത്തിലാണ് ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി കൗൺസിലിന്റെ പുതിയ നടപടി.

പുതിയ അക്കാദമിക് വർഷത്തിൽ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കാനും, ഒറ്റയ്ക്ക് ജോലി ചെയ്യുന്ന വോർഡന്മാർക്ക് ആത്മവിശ്വാസം നൽകാനും ഇത് സഹായിക്കും. നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ തെളിവുസഹിതം നിയമനടപടി സ്വീകരിക്കാൻ ഈ ക്യാമറ റെക്കോർഡിംഗുകൾ ഉപകരിക്കുമെന്ന് ട്രാൻസ്പോർട്ട് കൗൺസിൽ അറിയിച്ചു.

സ്കൂൾ ക്രോസിംഗ് വോർഡന്മാരുടെ നിർദ്ദേശം അവഗണിച്ച് വാഹനം നിർത്താതെ പോകുന്ന ഡ്രൈവർമാർക്ക് 1,000 പൗണ്ട് (ഒരു ലക്ഷത്തോളം രൂപ) വരെ പിഴയും ലൈസൻസിൽ 3 പെന്നാൾട്ടി പോയിന്റുകളും ലഭിക്കും. ഡ്രൈവർമാർ റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.