Sathyian Nedumancherriyil

Subject : വെനസ്വേല വീണ്ടും ശക്തമായി തിരിച്ചുവരുന്നുവെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്; യുഎൻ പൊതുസമ്മേളനത്തിൽ വെനസ്വേലയുടെ പുനർജന്മം പ്രഖ്യാപിച്ചു!

വെനസ്വേല വീണ്ടും ശക്തമായി തിരിച്ചുവരുന്നുവെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്; യുഎൻ പൊതുസമ്മേളനത്തിൽ വെനസ്വേലയുടെ പുനർജന്മം പ്രഖ്യാപിച്ചു!

ന്യൂയോർക്ക്: വെനസ്വേല വീണ്ടും ശക്തമായി തിരിച്ചുവരികയാണെന്നും രാജ്യം പുനർജനിക്കുകയാണെന്നും ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. യുഎസ് മിലിട്ടറി ഇടപെടലിനെ തുടർന്ന് നിക്കോളസ് മഡുറോ പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു വെനസ്വേലൻ ഭരണാധികാരി യുഎസിൽ എത്തുന്നതും യുഎനിൽ സംസാരിക്കുന്നതും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ തയ്യാറായതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അവർ നന്ദി അറിയിക്കുകയും ചെയ്തു.

ഇതിനുപുറമെ, അമേരിക്കയും ചൈനയും തമ്മിലുള്ള ഉച്ചകോടിയും യുഎൻ പൊതുസമ്മേളനത്തോടനുബന്ധിച്ച് ലോകശ്രമ ആകർഷിച്ചു. അമേരിക്ക സന്ദർശിക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ എയർഫോഴ്സ് ബേസിൽ നേരിട്ടെത്തിയാണ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചത്. സാമ്പത്തിക വ്യാപാര യുദ്ധത്തിന് രണ്ട് മാസത്തെ വെടിനിർത്തൽ നീട്ടാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മിഡിൽ ഈസ്റ്റിലെ യഥാർത്ഥ ഭീകരൻ അമേരിക്കയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ യുഎൻ പൊതുസമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചു. എന്നാൽ ചർച്ചകൾക്ക് രാജ്യം എപ്പോഴും തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു. ഉക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരെ മുന്നറിയിപ്പുമായി എത്തിയ വ്‌ളോഡിമിർ സെലെൻസ്‌കി, ഊർദ്ദ ആക്രമണങ്ങൾ തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി.

ഫോക്‌ലാൻഡ് ദ്വീപ് വിഷയത്തിൽ യുഎസിനെയും അന്താരാഷ്ട്ര സംഘടനകളെയും വിമർശിച്ച അർജന്റീന പ്രസിഡന്റ് ജാവിയർ മിലി, രാജ്യം സ്വന്തം നിലയിൽ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. കൂടാതെ, ഡിസംബറിൽ മയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് യുഎസ് ഔദ്യോഗികമായി ക്ഷണം അയച്ചിട്ടുണ്ട്.