Sathyian Nedumancherriyil

Subject : യുകെയിൽ തൊഴിലവസരങ്ങൾ കുറഞ്ഞു; ചെറുകിട സ്ഥാപനങ്ങൾ നിയമനങ്ങൾ വെട്ടിക്കുറയ്ക്കുന്നു.

യുകെയിൽ തൊഴിലവസരങ്ങൾ കുറഞ്ഞു; ചെറുകിട സ്ഥാപനങ്ങൾ നിയമനങ്ങൾ വെട്ടിക്കുറയ്ക്കുന്നു.

ലണ്ടൻ: യുകെയിൽ തൊഴിലവസരങ്ങളിൽ ഈ വർഷത്തെ ഏറ്റവും വലിയ ഇടിവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങൾ നിയമനങ്ങൾ വെട്ടിക്കുറച്ചതിനെത്തുടർന്ന് മൂന്ന് മാസത്തിനിടെ തൊഴിലവസരങ്ങൾ 21,000 കണ്ട് കുറഞ്ഞ് 691,000 ആയി മാറിയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) അറിയിച്ചു.

തൊഴിൽ ചെലവ് വർദ്ധിച്ചതാണ് ചെറുകിട സ്ഥാപനങ്ങളെ നിയമനങ്ങളിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. കുറഞ്ഞ വേതനത്തിലെ വർദ്ധനവ്, നാഷണൽ ഇൻഷുറൻസ് നിരക്കുകളിലെ മാറ്റങ്ങൾ, ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ്ജ വിലക്കയറ്റം എന്നിവ തൊഴിൽ നൽകുന്നത് കൂടുതൽ ചെലവേറിയതാക്കി മാറ്റിയെന്ന് കമ്പനികൾ വ്യക്തമാക്കുന്നു. അതേസമയം, ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മൂന്ന് മാസത്തിനിടെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തിൽ നിന്ന് 4.7 ശതമാനമായി കുറഞ്ഞതായും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. നിർമ്മാണ മേഖലയിലാണ് തൊഴിലവസരങ്ങളിൽ ഏറ്റവും വലിയ കുറവുണ്ടായിട്ടുള്ളത്.