Sathyian Nedumancherriyil

Subject : മകനിൽ നിന്ന് അകറ്റാൻ സ്വീഡിഷ് സർക്കാരിന്റെ നീക്കം; നാടുകടത്തൽ ഭീഷണി നേരിട്ട് ബ്രിട്ടീഷ് ഫൊട്ടോഗ്രാഫർ.

മകനിൽ നിന്ന് അകറ്റാൻ സ്വീഡിഷ് സർക്കാരിന്റെ നീക്കം; നാടുകടത്തൽ ഭീഷണി നേരിട്ട് ബ്രിട്ടീഷ് ഫൊട്ടോഗ്രാഫർ.

സ്റ്റോക്ക്‌ഹോം : സ്വീഡനിൽ താമസിക്കുന്ന ബ്രിട്ടീഷ് ഫൊട്ടോഗ്രാഫറായ സൈമൺ മോണ്ട്ഗോമറിയെ (Simon Montgomery) നാടുകടത്താൻ സ്വീഡിഷ് മൈഗ്രേഷൻ ഏജൻസിയും കോടതിയും ഉത്തരവിട്ടത് അദ്ദേഹത്തെ 16 മാസം പ്രായമുള്ള മകനിൽ നിന്ന് അകറ്റാൻ ഇടയാക്കുമെന്ന് ആശങ്ക. ബ്രെക്സിറ്റിന് ശേഷം സ്വീഡനിലേക്ക് കുടിയേറിയ മോണ്ട്ഗോമറി, ജർമ്മൻ പൗരനായ തന്റെ മകന്റെ അവകാശങ്ങൾ മുൻനിർത്തിയാണ് താമസത്തിനായി അപേക്ഷിച്ചത്. എന്നാൽ കുഞ്ഞിന്റെ യഥാർത്ഥ സംരക്ഷണം അദ്ദേഹത്തിനില്ലെന്നും വിദൂരത്തിരുന്ന് ബന്ധം നിലനിർത്താമെന്നും ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ തള്ളുകയായിരുന്നു.

കുഞ്ഞിന്റെ അമ്മയുമായി വേർപിരിഞ്ഞെങ്കിലും മുനിസിപ്പൽ ഫാമിലി ലോ സർവീസിന്റെ സഹായത്തോടെ നിയമപരമായ ജോയിന്റ് കസ്റ്റഡിയും കൃത്യമായ പാരന്റിംഗ് പ്ലാനും ഇവർക്കുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം മകനെ കാണുകയും പരിപാലിക്കുകയും ചെയ്യുന്ന മോണ്ട്ഗോമറി, സ്വീഡനിൽ തുടരുന്നത് മകന് വേണ്ട മാത്രമാണെന്ന് വ്യക്തമാക്കുന്നു.

കുടിയേറ്റ നിയമങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ താൽപ്പര്യമാണ് കുടുംബജീവിതത്തേക്കാൾ വലുതെന്ന് കോടതി വിലയിരുത്തിയതിനെതിരെ അദ്ദേഹം ഉയർന്ന കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. മകനെ കാണാനാകില്ലെന്ന ഭയം കാരണം യുകെയിലുള്ള 98 വയസ്സുള്ള മുത്തശ്ശിയെ കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം വേദനയോടെ പങ്കുവെച്ചു