ഓസ്റ്റിൻ ചുഴലിക്കാറ്റ് യുകെയിൽ നാശം വിതയ്ക്കുന്നു; ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു, വിദ്യാലയങ്ങൾക്ക് അവധി.
ലണ്ടൻ: ഈ വർഷത്തെ ആദ്യ നാമകരണം ചെയ്ത അതിതീവ്ര കൊടുങ്കാറ്റായ ‘ഓസ്റ്റിൻ’ യുകെ തീരങ്ങളിൽ വീശിയടിച്ചതിനെ തുടർന്ന് രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ വൻ നാശനഷ്ടം. മണിക്കൂറിൽ 76 മൈൽ വേഗതയിൽ അടിച്ച വീശിയ കാറ്റിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ട്രെയിൻ സർവീസുകൾ താറുമാറാകുകയും ചെയ്തു.
അതിശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് ബ്രൈറ്റണിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ് പിയറിന്റെ (West Pier) ഒരു ഭാഗം കടലിലേക്ക് തകർന്നു വീണു. ബ്രിട്ടനിലുടനീളം റെയിൽ ഗതാഗതം കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ട്. അതിനിടെ, അടുത്ത ചുഴലിക്കാറ്റായ ‘ബോലോ’ (Boelo) ശനിയാഴ്ചയോടെ വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് തുടങ്ങിയ മേഖലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് (Amber Warning) പ്രഖ്യാപിച്ചു.
പ്രകൃതിദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ പൊതുജനങ്ങൾ വീട്ടിൽ അത്യാവശ്യ ഭക്ഷണസാധനങ്ങളും സാമഗ്രികളും ശേഖരിച്ചു വെക്കണമെന്ന് യുകെ പ്രധാനമന്ത്രി ആന്റി ബേൺഹാം അഭ്യർത്ഥിച്ചു. മാറുന്ന കാലാവസ്ഥയിൽ ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ പതിവാകുന്നതിനാൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.