Sathyian Nedumancherriyil

Subject : എഐ സാങ്കേതികവിദ്യയുടെ വളർച്ച: 5,000 ജീവനക്കാരെ പിരിച്ചുവിടാൻ ബാർക്ലേസ്.

എഐ സാങ്കേതികവിദ്യയുടെ വളർച്ച: 5,000 ജീവനക്കാരെ പിരിച്ചുവിടാൻ ബാർക്ലേസ്.

ലണ്ടൻ: ചിലവ് ചുരുക്കലിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെയും ഭാഗമായി 5,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ബാർക്ലേസ് (Barclays) തീരുമാനിച്ചു. ആഗോളതലത്തിലുള്ള 93,000 ജീവനക്കാരിൽ അഞ്ച് ശതമാനത്തോളം പേരെയാണ് ഈ തീരുമാനം ബാധിക്കുക.

ഇതിനകം തന്നെ ആയിരത്തോളം ജീവനക്കാരെ ഒഴിവാക്കിയതായി ബാങ്ക് അധികൃതർ സ്ഥിരീകരിച്ചു.2027-ഓടെ 1.1 ശതകോടി പൗണ്ട് ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. എഐ സാങ്കേതികവിദ്യ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത കൂട്ടിയതോടെ ഐടി, ഡെവലപ്‌മെന്റ്, സപ്പോർട്ട് മേഖലകളിലെ തസ്തികകളാണ് പ്രധാനമായും ഇല്ലാതാകുന്നത്.

എന്നാൽ എഐയെ ഒരു കാരണമാക്കി അനുഭവസമ്പന്നരായ ജീവനക്കാരെ ഒഴിവാക്കുകയാണെന്ന് യൂണിയനുകൾ ആരോപിച്ചു. പാദവാർഷിക ലാഭത്തിൽ 12 ശതമാനം വർദ്ധനവ് (2.3 ശതകോടി പൗണ്ട്) രേഖപ്പെടുത്തിയ ഘട്ടത്തിലാണ് ബാർക്ലേസിന്റെ ഈ പിരിച്ചുവിടൽ പ്രഖ്യാപനം.